ഒമാനിൽ തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിരോധിത സിഗരറ്റ് പാക്കറ്റുകളുടെ വൻ ശേഖരം പിടികൂടി. ട്രക്കുകളിൽ കടത്തുകയായിരുന്ന 46,000 പെട്ടി സിഗരറ്റുകളാണ് പിടികൂടിയത്. കടൽ വഴി ഒമാനിൽ എത്തിച്ച സിഗരറ്റ് ശേഖരം വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. കേസിൽ നിയമ നടപടി സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഒമാനിൽ നിരോധിത സിഗരറ്റ് ശേഖരം പിടികൂടി; സിഗരറ്റ് കടത്താൻ ശ്രമിച്ചത് ട്രക്കുകളിൽ
