രാജ്യത്തെ സുഖകരമായ കാലാവസ്ഥക്കുശേഷം രാജ്യം ചൂടിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ടത് അൽവുസ്ത ഗവർണറേറ്റിലെ മാഹൂത്ത് സ്റ്റേഷനിലായിരുന്നു. 47 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടത്തെ താപനില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിൽ ആണ്.
ഒമാനിൽ താപനില ഉയരുന്നു
