ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും കാറ്റിനും സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ-വടക്കൻ ശർഖിയ ഗവർണറേറ്റകളിലെ പർവ്വതപ്രദേശങ്ങൾ, മസ്‌കത്തിൻറെ ചില ഭാഗങ്ങൾ, ദാഖിലിയ, തെക്കൻ ബാത്തിന, തീര പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരിക്കും മഴ പെയ്യുക.

വിവിധ ഇടങ്ങളിൽ 14 മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെ ബാധിച്ചേക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 64 മുതൽ 120 കി.മീറ്റർ വരെ ആയിരിക്കും കാറ്റിൻറെ വേഗത.

താഴ്ന്ന സ്ഥലങ്ങളിൽനിന്നും വാദികളിൽനിന്നും മാറി നിൽക്കണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു. വാദികകളിൽ നീന്താൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *