അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷണൽ മൾട്ടി ഹസാർഡ്‌സ് എർലി വാണിങ് സെൻറർ വ്യക്തമാക്കി.
ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
