കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ദില്ലി ഹൈക്കോടതി. 33 ആഴ്ച ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ സിങിന്റെ നിരീക്ഷണം.
ഭ്രൂണത്തിന് സെറിബ്രൽ വൈകല്യമുള്ളതിനാൽ ഗർഭച്ഛിദ്രo അനുവദിക്കണമെന്നാവശ്യപ്പെട്ട് 26 വയസുകാരിയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും ഇക്കാര്യത്തിൽ മാതാവിന്റെ തീരുമാനം നിർണായകമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് 24 ആഴ്ചക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.