14 മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കും; ഇന്ത്യ മുന്നണിയുടെ കടുത്ത നിലപാട്

രാജ്യം ഭരിക്കുന്ന എൻഡിഎ മുന്നണിക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന പ്രതിപക്ഷ ഐക്യ സഖ്യം ഇന്ത്യ മുന്നണി 14 മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാർത്താ അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.

ഇന്ത്യ മുന്നണിയുടെ ഭാഗമായ പാർട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വർഗീയ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്‌കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *