ഹിമാചലിൽ കനത്ത മഴ; ഷിംലയിൽ ക്ഷേത്രം തകർന്ന് ഒൻപത് മരണം

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ഷിംലയിൽ ശിവക്ഷേത്രം തകർന്നുവീണു. ഇതുവരെ ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. ഇനിയും അനവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

പോലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ശിവപൂജ നടത്താനെത്തിയ നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ 50 ഓളം പേർ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്ഷേത്രം തകർന്ന സ്ഥലം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *