സ്വവര്‍ഗ വിവാഹ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

സ‍്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന സുപ്രധാന ഹര്‍ജികളില്‍ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.

ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹ‍ര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

സ്വവര്‍ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച്‌ പഠിക്കാൻ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്‍കുന്ന വിഷയം പാര്‍ലമെൻറിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ പാര്‍ലമെൻറ് ഇതില്‍ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങള്‍ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിവാഹത്തിന് സാധുത നല്‍കില്‍ കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാര്‍ഗരേഖ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉള്‍പ്പെട പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മത സംഘ‍ടനകള്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്ക് കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *