ചൈന യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി രാഷ്ട്രീയപോര്. സത്യം പറഞ്ഞാണു രാഷ്ട്രീയം നടത്തേണ്ടതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും സൈന്യത്തിൽ വിശ്വാസമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ദോക്‌ലായില്‍ ഇന്ത്യൻ സൈന്യം പോരാടുമ്പോള്‍ രാഹുല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സൂപ്പ് കഴിച്ചു. സൈന്യത്തെ ശക്തമാക്കാന്‍ യുപിഎ എന്തു ചെയ്തെന്നും അനുരാഗ് ഠാക്കൂര്‍ ചോദിച്ചു. രാജ്യസുരക്ഷ ആശങ്കാജനകമായ സ്ഥിതിയിലാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.