സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ വിദ്യാർഥി ജീവനൊടുക്കി

തമിഴ്നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിൽനിന്ന് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിന്റെയും തുടർന്നുള്ള ആത്മഹത്യയുടെയും ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവരുന്നത്. തന്റെ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതിൽ മനംനൊന്ത് വെജിറ്റേറിയനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതാണ് നാടിനെ നടുക്കിയ സംഭവം.

ചെന്നൈ താംബരത്താണു സംഭവം. സഹോദരൻ വീട്ടിൽ കൊണ്ടുവന്ന് ചിക്കൻ ബിരിയാണി കഴിക്കുകയായിരുന്നു. താരീസ് എന്ന വിദ്യാർഥി സസ്യാഹാരിയായതിനാൽ വീട്ടിൽ മാംസവിഭവങ്ങൾ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം ഇളയ സഹോദരൻ ഗോകുൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. ഇരുവർക്കുമിടയിൽ കുടുംബാംഗങ്ങൾ ഇടപെട്ടെങ്കിലും സംഭവം ദാരുണമായി പര്യവസാനിക്കുകയായിരുന്നു.

എന്നാൽ ജ്യേഷ്ഠന്റെ എതിർപ്പ് വകവയ്ക്കാതെ ഗോകുൽ ബിരിയാണി കഴിച്ചു. ഇതിൽ മനം നൊന്ത് താരീസ് കിടപ്പുമുറിയിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താംബരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

ഇവരുടെ പിതാവ് കുവൈറ്റിലാണു ജോലി ചെയ്യുന്നത്. നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടമല്ലാതിരുന്ന താരിസ്, മാംസാഹാരങ്ങൾ കഴിക്കുന്നവരുമായി സൗഹൃദം പോലും പുലർത്തിയിരുന്നില്ലത്രെ.

Leave a Reply

Your email address will not be published. Required fields are marked *