എഐസിസി സമ്മേളനത്തിന് മുമ്പായി രാജ്യത്താകമാനമുള്ള ഡിസിസി അദ്ധ്യക്ഷന്‍മാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്.
ഡിസിസികളെ എങ്ങനെ ശക്തിപ്പെടുത്താമെന്നും സംഘടനയുടെ പ്രധാന കേന്ദ്രങ്ങളാക്കി ഡിസിസികളെ എങ്ങനെയാക്കാമെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
മാര്‍ച്ച് 27,28, ഏപ്രില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഭവനില്‍ ഡിസിസി അദ്ധ്യക്ഷന്‍മാരെ മൂന്നു ബാച്ചുകളാക്കി തിരിച്ചാണ് സമ്മേളനം നടക്കുക.
ചൊവ്വാഴ്ച ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും സ്റ്റേറ്റ് ഇന്‍ ചാര്‍ജുമാരുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഏപ്രില്‍ എട്ട്, ഒന്‍പത് ദിവസങ്ങളിലാണ് അഹമ്മദാബാദില്‍ എഐസിസി സമ്മേളനം നടക്കുന്നത്.