ശ്രീരാമൻ മാംസാഹാരിയാണെന്ന പരാമർശം: എൻസിപി എംഎൽഎയ്‌ക്കെതിരെ കേസ്

ശ്രീരാമൻ മാംസാഹാരിയാണെന്നു പറഞ്ഞ മഹാരാഷ്ട്ര എൻസിപി ശരദ് പവാർ വിഭാഗം എംഎൽഎ ജിതേന്ദ്ര ആവാഡിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. 

മതവികാരം വ്രണപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. താനെ ജില്ലയിലെ വിശ്വഹിന്ദു പരിഷത്ത് വിഎച്ച്പി ഭാരവാഹി ഗൗതം റവ്രിയാണ് പരാതിക്കാരൻ.വിവാദമായതിനെ തുടർന്ന് ആവാഡ് മാപ്പു പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *