ഉത്തർപ്രദേശിന്റെ തലസ്ഥാനനഗരിയായ ലക്നൗവിലെ തിരക്കേറിയ ഹസ്രത്ഗഞ്ച് തെരുവിൽ സ്കൂട്ടറിൽ കാമുകന്റെ മടിയിലിരുന്നു കെട്ടിപ്പിടിച്ചും ചുംബിച്ചുമുള്ള ഇണക്കുരുവികളുടെ വീഡിയോ രാജ്യമാകെ വാർത്തയായിരുന്നു. കമിതാക്കളുടെ ‘സഞ്ചാരലീല’യുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വൈറലായിരുന്നു. പിന്നീട്, ഇരുവരെയും പോലീസ് പിടികൂടുകയും കേസ് എടുക്കുകയും ചെയ്തു. ഈ സംഭവം നടന്നതിനു ദിവസങ്ങൾക്കു ശേഷം ലക്നൗവിൽനിന്നു വീണ്ടുമൊരു ‘പ്രണയലീല’ വൈറലായിരിക്കുന്നു. കാറിന്റെ സീറ്റിൽ ചവിട്ടിനിന്ന് സൺപ്രൂഫ് തുറന്നു കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കൾ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
കമിതാക്കളുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ആളുകളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 38 സെക്കൻഡ് ദൈർഘ്യമാണ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്കുള്ളത്. ഇരുവരും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ലക്നൗവിന്റെ സംസ്കാരം ഒരിക്കലും ഇങ്ങനെയല്ലെന്ന് യുവാവ് വിളിച്ചുപറയുന്നുണ്ടായിരുന്നു. തങ്ങൾ പുതുതലമുറയാണെന്നും മാറ്റങ്ങൾ ആവശ്യമാണെന്നുമാണ് യുവാവ് വിളിച്ചുപറയുന്നതിന്റെ സാരം.
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ വീഡിയോയ്ക്കു താഴെ പങ്കുവച്ചിട്ടുണ്ട്. കനത്ത വിമർശനമാണ് ചിലർ ഉയർത്തിയത്. അപകടകരമായി രീതിയിൽ കാർ ഡ്രൈവ് ചെയ്യുന്ന ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് ചിലരുടെ ആവശ്യം. അവർക്കു മാത്രമല്ല, മറ്റുള്ളവർക്കും ഇത്തരം പ്രവൃത്തികൾ വിനാശകരമായി ഭവിക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
लखनऊ में एक कपल का वीडियो हुआ वायरल
कार की सनरूफ खोलकर कर रहे थे आपत्तिजनक हरकतें#Lucknow #ViralVideo #CoupleVideo pic.twitter.com/WNgfRiSFg2
— India TV (@indiatvnews) January 24, 2023