വൈറലാകാൻ കമിതാക്കളുടെ അപകടകരമായ ബൈക്ക് അഭ്യാസം…; ഒടുവിൽ പണി കിട്ടി

വൈറലാകാൻ വേണ്ടി എന്തും കാണിച്ചുകൂട്ടാൻ മടയില്ലാത്ത ചിലരുണ്ട്. ജീവൻ പണയംവച്ചും ം അവർ അപകടകരമായ അഭ്യാസങ്ങൾ കാണിക്കും. ബംഗളൂരുവിലുള്ള കമിതാക്കളുടെ പ്രകടനം ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്ത് നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് കർശന നടപടിയെടുക്കുമ്പോഴും ഇത്തരത്തിലുള്ള-പ്രണയസംഭവങ്ങൾ- ആവർത്തിക്കുകയാണ്.

അപകടകരമായ രീതിയിൽ യുവാവും യുവതിയും മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറൽ ആയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായെങ്കിലും വൻ വിമർശനങ്ങളാണ് കമിതാക്കൾ നേരിട്ടത്. തിരക്കേറിയ റോഡിന് നടുവിൽ കാമുകിയെ ബൈക്കിനു പിന്നിൽ ഇരുത്തി ബൈക്ക് അമിതവേഗതയിൽ ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.

ബൈക്ക് സ്റ്റണ്ടിന് ശ്രമിക്കുമ്പോൾ ഇരുവരും ഹെൽമറ്റ് പോലും ധരിച്ചിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. അപകടകരമായ രീതിയിലാണ് പെൺകുട്ടി ബൈക്കിനു പിന്നിൽ ഇരിക്കുന്നത്. പെൺകുട്ടിയെ പിന്നിലിരുത്തി അമിതവേഗതയിൽ ഓടിച്ചുവരുന്ന ബൈക്കിന്റെ മുൻഭാഗത്തെ ടയർ യുവാവ് പെട്ടെന്ന് ഉയർത്തുന്നു. തുടർന്ന് വാഹനം പിൻ ടയറിൽ മാത്രമായി ഓടിക്കുന്നു. വീലി എന്നറിയപ്പെടുന്ന സ്റ്റണ്ട് സാധാരണഗതിയിൽ, റൈഡർ ബൈക്കിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മാത്രമാണു നടത്തുന്നത്. റോഡിൽ വീണുപോകാതിരിക്കാൻ പെൺകുട്ടി യുവാവിന്റെ ടീഷർട്ടിൽ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം.

സംഭവത്തിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ പോലീസ് ഇവർക്കെതിരേ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *