വിമാന ടിക്കറ്റ് നിരക്ക് സ്വാഭാവികം, മുൻകൂട്ടി ബുക്ക് ചെയ്താൽ മതി; ജ്യോതിരാദിത്യ സിന്ധ്യ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും പറഞ്ഞു.

അവധിക്കാലത്തെ യാത്രക്കാരുടെ എണ്ണക്കൂടുതൽ മുൻകൂട്ടി കണ്ടാണ് വിമാനക്കമ്പനികൾ പതിവ് കൊള്ളയ്ക്ക് ഇറങ്ങിയിരിക്കുന്നത്. അഭ്യന്തര വിമാന സർവീസുകൾക്ക് ഡിസംബർ 15 മുതൽ തന്നെ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയായിരുന്നു. ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമാണ്. ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് പോകാൻ കൂടുതൽ പേർ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഉയർന്ന നിരക്കുകൾ ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *