വഖഫ് ബില്ല്:മുനമ്പത്ത് പടക്കം പൊട്ടിച്ചും കേന്ദ്രസർക്കാരിന് മുദ്രാവാക്യം മുഴക്കിയും ആഹ്ലാദ പ്രകടനം

ലോക്‌സഭയിൽ വഖഫ് ബില്ല് പാസായതിൽ മുനമ്പം സമരപന്തലിൽ ആഹ്ളാദ പ്രകടനം. പടക്കം പൊട്ടിച്ചും,കേന്ദ്രസർക്കാരിന് അഭിവാദ്യം അർപ്പിച്ചും ബിജെപിക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കിയും ആഹ്ളാദ പ്രകടനം നടത്തി.

ബിജെപി സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സമരത്തിന്റെ ഭാഗമായവരിൽ ഒരാൾ പറഞ്ഞു. കേന്ദ്രസർക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാൻ നോക്കിയവർക്ക് തിരിച്ചടിയാണ് ലോക്സഭയിലെ നടപടികൾ എന്നും അവർ പ്രതികരിച്ചു. തങ്ങൾക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസർക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർ തങ്ങൾക്ക് എതിരായിരുന്നു എന്നും അവർ പ്രതികരിച്ചു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാൽ ഇന്ത്യ വിജയിച്ചു എന്നാണെന്നും മുനമ്പംകാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *