രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ബംഗാളിൽ ഒരു സ്ത്രീക്ക് പരിക്ക്

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതിൽ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം രജി നഗർ മേഖലയിൽ കല്ലേറുണ്ടായതായി ബി.ജെ.പി. ആരോപിച്ചു. ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്’ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം ശക്തിപുർ മേഖലയിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആളുകൾ അവരുടെ മേൽക്കൂരയിൽനിന്ന് ആഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ഇതേത്തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *