രാജസ്ഥാനിൽ അധ്യാപികയ്ക്ക് മസാജ് ചെയ്തുകൊടുത്തത് വിദ്യാർത്ഥികൾ; പിന്നാലെ രൂക്ഷവിമർശനങ്ങൾ

രാജസ്ഥാനിൽ വിദ്യാർത്ഥികളെക്കൊണ്ട് കാലിൽ മസാജ് ചെയ്യിപ്പിച്ച അധ്യാപികയുടെ വീഡിയോ പുറത്ത്. ജയ്പൂരിലെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ക്ലാസിലുളള വിദ്യാർത്ഥികളോ അധ്യാപകരോ അറിയാതെ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ക്ലാസ് മുറിയുടെ ഒരു ഭാഗത്ത് നിലത്തിരുന്ന് കുട്ടികൾ എന്തൊക്കെയോ എഴുതുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഒരു അധ്യാപിക കസേരയിൽ ഇരിക്കുന്നു. ഒരു അധ്യാപിക നിലത്ത് കിടക്കുകയും രണ്ട് കുട്ടികൾ അവരുടെ കാലിന് മസാജ് ചെയ്യുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉളളത്. സംഭവം വൈറലായതോടെ വീഡിയോക്ക് രൂക്ഷമായ വിമർശനങ്ങളാണ് ലഭിക്കുന്നത്.

അധ്യാപികയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ട് വിദ്യാർത്ഥികളോട് കാല് മസാജ് ചെയ്തുകൊടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നുവെന്നാണ് സ്‌കൂൾ പ്രിൻസിപ്പാലിന്റെ വിശദീകരണം. സത്യാവസ്ഥ അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ അധികാരികളോ സർക്കാരോ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *