ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. 11 സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ് സ്ഫോടനമാണ് ഉണ്ടായത്. മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ പറഞ്ഞു.
മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഡിൽ 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
