ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

പ്രമുഖ ബോക്സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദർ പിന്തുണച്ചിരുന്നു. കർഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദർ സ്വീകരിച്ചിരുന്നത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. ഇത്തവണ ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇതേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിജേന്ദർ ബിജെപിയിലെത്തിയത്. ഹരിയാനയിൽ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തിൽപെട്ട നേതാവാണ് വിജേന്ദർ.

Leave a Reply

Your email address will not be published. Required fields are marked *