ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്

രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ്. ”മാധ്യമമായാലും സോഷ്യല്‍ മീഡിയ ആയാലും സത്യത്തിൻ്റെ എല്ലാ ശബ്ദവും അടിച്ചമർത്തുന്നു – ഇതാണോ ജനാധിപത്യത്തിൻ്റെ മാതാവ്? മോദിജി, നിങ്ങൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് പൊതുജനത്തിന് അറിയാം, പൊതുജനം ഉത്തരം നൽകും” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കർഷക സമരത്തിൻ്റെ റിപ്പോർട്ടുകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന 170 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം വെച്ചത്. കേന്ദ്ര ഐടി മന്ത്രാലയം ഈ നിർദ്ദേശം ഉത്തരവായി നൽകിയെന്നാണ് സമൂഹ മാധ്യമ കമ്പനിയായ എക്സ് വെളിപ്പെടുത്തി. കേന്ദ്ര സർക്കാർ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും ഇന്ത്യയിൽ മാത്രം ഈ അക്കൗണ്ടുകൾ താൽക്കാലികമായി വിലക്കുമെന്ന് എക്സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *