ബി ജെ പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് സൗരഭ് ഭരദ്വാജ്

കോൺഗ്രസ് – ആപ് സഖ്യം കൂടുതൽ കരുത്താർജ്ജിച്ചതോടെ ഭയന്ന ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തി ദിവസങ്ങൾക്കുള്ളിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ​ചെയ്യാനൊരുങ്ങുകയാണെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ്. ഡൽഹിയിലെ ലോക്സഭ സീറ്റുകളിൽ മത്സരിക്കുന്നതിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ ധാരണയായതോടെ ബിജെപി പരാജയ ഭീതിയിലാണ്. അവർ അധികാരം ഉപയോഗിച്ച് എന്തും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഒരു നോട്ടീസ് അരവിന്ദ് കെജ്‌രിവാളിന് നൽകാൻ നിങ്ങൾ തയ്യാറാക്കുകയാണെന്ന് തങ്ങൾക്കറിയാമെന്നും ഇന്ന് അത് അദ്ദേഹത്തിന് കൈമാറും, വരുന്ന 2-3 ദിവസത്തിനുള്ളിൽ അറസ്റ്റും ചെയ്യും, എല്ലാം ഞങ്ങൾക്ക് അറിയാമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിക്കുന്ന സംസ്ഥാനങ്ങളിൽ വിജയിക്കുക പ്രയാസകരമാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാം എന്നാൽ എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *