ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു

ഹിസാറില്‍ നിന്നുള്ള ബി ജെ പി എംപിയും മുന്‍ കേന്ദ്രമന്ത്രി ബീരേന്ദർ സിങ്ങിൻ്റെ മകനുമായ ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. മല്ലികാർജ്ജുൻ ഖാർഗെയുടെ പക്കൽ നിന്നും അംഗത്വം സ്വീകരിച്ചു.

അനുയായികൾക്കൊപ്പം ആയിരുന്നു കോൺഗ്രസ്‌ പ്രവേശനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  ബ്രിജേന്ദ്ര സിങ്ങിന് അംഗത്വം നൽകി സ്വീകരിച്ചു.  ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാലാണ് ബി ജെ പി വിടുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2019 ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്.

“നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് ഞാൻ പാർട്ടിയോട് നന്ദി പറയുന്നു. ദേശീയ അധ്യക്ഷൻ ശ്രീ. ജെ പി നദ്ദ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കും അറിയിക്കുന്നു”- ബ്രിജേന്ദ്ര സിംഗ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പശ്ചിമബംഗാളിൽ 42 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന്റെ നടപടിയെ കുറിച്ച് കോൺഗ്രസിന്റെ വാതിൽ തുറന്നു കിടക്കുന്നു എന്നായിരുന്നു മല്ലികാർജുൻ ഖാർഗയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *