‘ബംഗ്ലദേശിൽ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുണ്ട്, സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു’; മോദി

ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷവിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കോട്ടയിൽ വച്ചുനടത്തിയ 78ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽരാജ്യങ്ങൾ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങൾ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. അയൽരാജ്യമെന്ന നിലയിൽ ബംഗ്ലദേശിൽ നടക്കുന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. മുന്നോട്ടുള്ള വികസനപാതയിൽ ബംഗ്ലദേശിന് എല്ലാവിധ ആശംസകളും” – മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *