ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു; ശനിയാഴ്ച ജോലിയിൽ പ്രവേശിക്കും

ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 41 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. ഒപി ബഹിഷ്കരണം തുടരും. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *