പൗരത്വ ഭേദഗതി നിയമം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയ സീമ ഹൈദർ

പൗരത്വ ഭേദഗതി നിയമത്തെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തി, അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദർ. തീരുമാനത്തില്‍ തനിക്ക് സന്തോഷമുണ്ട്. താമസിയാതെ തനിക്കും പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഓൺലൈൻ ഗെയിമിംഗിലൂടെ പരിചയപ്പെട്ട കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് തന്റെ നാല് കുട്ടികൾക്കൊപ്പം സീമ ഹൈദർ അനധികൃതമായി ഇന്ത്യയിൽ എത്തിയത്.

രാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നടപ്പാക്കി. ഇതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്താണോ വാഗ്ദാനം ചെയ്തത് അത് മോദിജി നടപ്പാക്കി. താന്‍ ജീവിതത്തില്‍ ഉടനീളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. തനിക്കും താമസിയാതെ പൗരത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ സഹോദരൻ അഭിഭാഷകനായ എ.പി സിങ്ങിനോടും നന്ദി പറയുന്നു – വീഡിയോ സന്ദേശത്തിൽ സീമ പറഞ്ഞു. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയേന്തി മോദിയുടേയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ വഹിച്ച് നിലല്‍ക്കുന്ന സച്ചിനെയും കുട്ടികളെയും വീഡിയോ കാണാം.

എന്നിരുന്നാലും, സീമാ ഹൈദറിന് സിഎഎയുടെ ഗുണം കിട്ടുകയില്ല. പാര്‍ലമെന്റ് 2019 ല്‍ പാസ്സാക്കിയ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ വന്നിട്ടുള്ളവര്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുക. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിക്ക്, ജൈനര്‍, ബുദ്ധിസ്റ്റുകള്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെല്ലാമാണ് അതിന്റെ ഗുണം കിട്ടുക.

Leave a Reply

Your email address will not be published. Required fields are marked *