കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയിൽ നിന്നും ബാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവച്ച് രാഹുൽ ഗാന്ധി. കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി ആസാൻ (പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിർത്തിയത്. ബാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുൽ പ്രസംഗം പുനരാരംഭിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
പ്രസംഗത്തിനിടെ പള്ളിയിൽ നിന്നും ബാങ്കുവിളി; പ്രസംഗം നിർത്തി രാഹുൽ ഗാന്ധി
