പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഇന്ദിരാഗാന്ധിയെപ്പോലെ തീവ്രനയമാണ് മോദിക്കെന്നാണ് കേജ്‍രിവാള്‍ ആരോപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
വരും ദിവസങ്ങളില്‍ പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ തോറും കയറിയിറങ്ങി മോദിയുടെ തീവ്ര നിലപാടുകളെ തുറന്ന് കാണിക്കുമെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അവര്‍ ഉത്തരം തരുമെന്നും ജനം ദേഷ്യത്തിലാണെന്നും കൂട്ടിച്ചേർത്തു.