‘പൊൻ’ മാൻ പ്രേം സിംഗ്; ദേഹത്ത് 5 കിലോ 400 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങള്‍: ഗോൾഡൻ ബുള്ളറ്റ്

ബിഹാറിലെ ഗോള്‍ഡ് മാന്‍ എന്നറിയപ്പെടുന്ന പ്രേം സിംഗ് ചെയ്തത് കണ്ടാല്‍ ആരുമൊന്ന് അതിശയിച്ചു പോകും ഭോജ്പൂര്‍ സ്വദേശിയായ പ്രേം സിംഗിന് സ്വര്‍ണം പണ്ടേ വീക്‍നെസാണ്. കഴുത്തിലും കയ്യിലുമൊക്കെയായി 5 കിലോ 400 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ ധരിച്ചാണ് ഗോൾഡ് മാന്‍റെ നടപ്പ്.

സ്വര്‍ണ കമ്പം പരിധി വിട്ടപ്പോള്‍ പ്രേം സിങ് സ്വന്തം ബുള്ളറ്റിനെയും വെറുതെ വിട്ടില്ല. 14 ലക്ഷം രൂപ മുടക്കി ബുള്ളറ്റിന് സ്വര്‍ണം പൂശി. ഇത്രയും സ്വര്‍ണവുമായി നടക്കുമ്പോള്‍ ഭയം തോന്നുന്നില്ലേ എന്നു ചോദിച്ചാല്‍ നിതീഷ് കുമാർ സർക്കാരുള്ളപ്പോൾ ഒരു പേടിയുമില്ലെന്നാണ് മറുപടി. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്വരക്ഷയ്ക്കായി നാല് അംഗ രക്ഷകരേയും കൂട്ടിയാണ് പ്രേം സിംഗിന്‍റെ സഞ്ചാരം. ആഭരണ ഭാരം എട്ട് കിലോ ആക്കുന്നതിനായി തലപ്പാവും കണ്ണടയും സ്വര്‍ണത്തില്‍ നിര്‍മിക്കാന്‍ ഓഡര്‍ നല്‍കിയിരിക്കുകയാണ് പ്രേം സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *