പാസഞ്ചർ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് അപകടം; 10 മരണം

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല.

പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *