പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടുകയാണ്. വാഗ-അട്ടാരി അതിര്ത്തിയിലേക്കായി നിരവധി പേർ എത്തിയതോടെ അതിര്ത്തിയിൽ തിരക്ക് അനുഭവപ്പെടുന്നു.
ഭീകരാക്രമണത്തെ തുടർന്നുള്ള സുരക്ഷാകാരണങ്ങൾ മൂലം പാകിസ്ഥാൻ പൗരന്മാർ ഏപ്രിൽ 27-നകം ഇന്ത്യ വിടണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായും, പ്രത്യേകിച്ച്
ഉത്തർപ്രദേശിൽ വിവിധ നഗരങ്ങളിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ തിരിച്ചയയ്ക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചു.
കന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു
യുപിയിലുളള വിവിധ വിസകളിൽ എത്തിയ പാകിസ്ഥാൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികളും പൊലീസ് തുടരുകയാണ്.
ഇതിനിടെ ഇന്ത്യ പാകിസ്ഥാൻ പൗരന്മാർക്ക് പുതിയ വിസ അനുവദിക്കൽ നിർത്തിവെച്ചിട്ടുണ്ട്. നിലവിലുള്ളവയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പാകിസ്ഥാനും ഇന്ത്യക്കാർക്ക് സാർക് വിസ നൽകുന്നത് താത്കാലികമായി നിർത്തിയിട്ടിട്ടുണ്ട്.