സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ. സാമൂഹിക മാധ്യമങ്ങളിൽ ചോദ്യപേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്.
ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ തുടങ്ങിയത്. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക.
വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും.
ymcaJq8CG03
zHrSvpztX1D
HwoGB6weDXr
KA6FOwHYg2h
YyBlFujUiBu
nU6JwuZ11iK
4HuiPX3xy9L