പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് നടന്ന പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്.

സിയാൽകോട്ടിൽ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാൻ നാല് ജെയ്‌ഷെ ഇഎം ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു. ലത്തീഫ് 1994 നവംബറിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം ഭീകരവാദ കുറ്റങ്ങൾ ചുമത്തി ഇന്ത്യയിൽ അറസ്റ്റിലായിരുന്നു. വിചാരണ ചെയ്യപ്പെടുകയും ഒടുവിൽ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ശിക്ഷ അനുഭവിച്ച ശേഷം 2010ൽ വാഗ വഴി പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു.

1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു. 2010ൽ മോചിതനായ ശേഷം ലത്തീഫ് പാകിസ്ഥാനിലെ ജിഹാദി ഫാക്ടറിയിലേക്ക് മടങ്ങിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *