‘ദലിതർക്കു ഭക്ഷണം വിളമ്പില്ല’; ഹോട്ടലിൽ നിന്ന് യുവാക്കളെ ഇറക്കിവിട്ടു, ഉടമ അറസ്റ്റിൽ

ബെംഗളൂരു ബെള്ളാരിയിൽ ദലിത് യുവാക്കൾക്കു ഭക്ഷണം നൽകാൻ വിസമ്മതിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു. കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്രപ്പ എന്നിവരാണ് അറസ്റ്റിലായത്.

ഹോട്ടൽ പൂടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ലെന്നു പ്രഖ്യാപിച്ച ഇരുവരും ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്നു ഇറക്കിവിടുന്ന വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവാണ് പൊലീസിൽ പരാതി നൽകിയത്.

ഹോട്ടലിൽ എത്തുന്ന ദലിതരെ ഇവർ ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നതായും ഇതിനു ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തഹസിൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ സമാധാന യോഗം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *