തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് സ്വതന്ത്ര സമിതി: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി,  പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്  എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ്  വിധി.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ  സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.

സുപ്രധാന വിധിയെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു, അരുൺ ഗോയലിന്‍റെ  നിയമനത്തെ സംബന്ധിച്ചും കോടതി പരാമർശിച്ചിട്ടുണ്ട്, വിധി കിട്ടിയ ശേഷം കൂടുതല് പറയാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *