ഡൽഹിയിലെ രോഹിണി സെക്ടറർ 17ലെ ശ്രീനികേതൻ അപ്പാർട്ട്‌മെന്റിന് സമീപം ചേരിപ്രദേശത്ത് ഉണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ആയിരത്തോളം വീടുകൾ കത്തിനശിക്കുകയുമുണ്ടായി.ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പെട്രോളിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ അതിവേഗം മറ്റു കുടിലിലേക്കു പടർന്നതായിരിക്കാം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്