ഡിഎംകെയ്ക്കെതിരെ 1.34 ലക്ഷം കോടിയുടെ അഴിമതി ആരോപണവുമായി ബിജെപി

തമിഴ്നാട് രാഷ്ട്രീയത്തെ വിറപ്പിക്കാനുദ്ദേശിച്ച് ഡിഎംകെ നേതാക്കളുടെ വൻകിട സ്വത്തുക്കളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും ലക്ഷ്യമിടുന്ന അണ്ണാമലൈ, മറ്റു നേതാക്കളുടെ അനധികൃത സ്വത്തുവകകളെന്ന് ആരോപിക്കുന്നവയുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

മന്ത്രിമാരായ ദുരൈ മുരുകൻ, ഇ.വി. വേലു, കെ. പൊൻമുടി, വി. സെന്തിൽ ബാലാജി, മുൻ കേന്ദ്രമന്ത്രി എസ്. ജഗത്രക്ഷകൻ തുടങ്ങിയവരുടെ പേരിലുള്ളതെന്നുകൂടി അവകാശപ്പെടുന്ന 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളെക്കുറിച്ചാണ് അണ്ണാമലൈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘ഡിഎംകെ ഫയൽസ്’ എന്നാണ് അണ്ണാമലൈ ഈ വെളിപ്പെടുത്തലിനു നൽകിയിരിക്കുന്ന പേര്. അതേസമയം, ആരോപണങ്ങൾ ‘തമാശ’യാണെന്ന് ഡിഎംകെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *