ഡല്‍ഹി ആനന്ദ് വിവാറില്‍ തീപിടുത്തം . ഇന്ന് പുലര്‍ച്ചെ 2.15 നാണ് തീപിടത്തം ഉണ്ടായത്.
എജിസിആര്‍ എന്‍ക്ലേവിന് സമീപമുണ്ടായ ഈ അപകടത്തില്‍ രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെന്തുമരിച്ചു . രണ്ട് പേര്‍ക്ക് പരുക്കേല്‍കുകയും ചെയ്തു .ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.തീപിടിത്തത്തിന്റെ ഭാഗമായി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം . മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പൊള്ളലേറ്റ നിതിൻ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .