ട്രാൻസ്‍ജെൻഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കാൻ പോകുന്നു എന്ന വിവരമാണ്. 

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മഹാരാഷ്ട്രയിലുടനീളമുള്ള പൊതു സര്‍വ്വകലാശാലകളില്‍ ട്രാൻസ്‌ജെൻഡര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാൻ സമ്മതിച്ചതായിട്ടാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ തരത്തിലുള്ള ആളുകളെയും ഉള്‍ക്കൊള്ളാനും വിദ്യാഭ്യാസത്തിന് തുല്യമായ അവസരങ്ങള്‍ നല്‍കാനും സഹായകമാകും എന്ന് വിശ്വസിക്കപ്പെടുന്നു.

 പൊതുസര്‍വ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡര്‍ കമ്മ്യൂണിറ്റിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ലഭിക്കും എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ ചന്ദ്രകാന്ത് പാട്ടീല്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചത്. ട്രാൻസ്‌ജെൻഡര്‍ വിദ്യാര്‍ത്ഥികളുടെ മുഴുവൻ ഫീസും അതത് ഫണ്ട് ഉപയോഗിച്ച്‌ വഹിക്കണമെന്നും മന്ത്രി സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ട്രാൻസ്‌ജെൻഡര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള മന്ത്രിയുടെ നിര്‍ദ്ദേശം എല്ലാ വൈസ് ചാൻസലര്‍മാരും ഒരുപോലെ അംഗീകരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *