മുംബൈ: ദുബായ് കിരീടാവകാശിയും യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) മുതിർന്ന ഉദ്യോഗസ്ഥനെയും മുംബൈയിൽ ചൊവ്വാഴ്ച കണ്ടുമുട്ടി.
ഇന്ത്യയിലെ ചരിത്രപരമായ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിൽ എത്തിച്ചേർന്നപ്പോൾ ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നു.
കറുപ്പ് സ്യൂട്ടണിഞ്് എത്തിയ ഷെയ്ഖ് ഹംദാൻ, ഐ.സി.സി ചെയർമാൻ ജയ് ഷാ, ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് , ഹാർദിക് പാണ്ഡ്യ എന്നിവരുമായി സംസാരിച്ചു.
തുടർന്ന്, ‘ദുബൈ’യും നമ്പർ 11ഉം എഴുതിയ ടീം ഇന്ത്യ ജേഴ്‌സിയിൽ ഒപ്പിട്ട്, രോഹിത് ശർമ്മയോടൊപ്പം ജേഴ്‌സി കൈയിൽ പിടിച്ച് ഫോട്ടോഗ്രാഫർമാർക്ക് പൊസ് ചെയ്തു.
‘ടീം ഇന്ത്യയുമായി ഒരു ഓർമ്മപ്പെടുത്തുന്ന കൂടിക്കാഴ്ച’ എന്ന ഹിന്ദി എഴുത്തോടെയായിരുന്നു ഷെയ്ഖ് ഹംദാൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവച്ചത്. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.