ഝാര്‍ഖണ്ഡില്‍ സര്‍ക്കാരിനെ ബിജെപിയില്‍ നിന്ന് സംരക്ഷിച്ചത് ഇന്ത്യാ മുന്നണിയാണെന്ന് രാഹുല്‍ ഗാന്ധി

ഝാര്‍ഖണ്ഡില്‍ സര്‍ക്കാരിനെ ബിജെപിയില്‍ നിന്ന് സംരക്ഷിച്ചത് ഇന്ത്യാ മുന്നണിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കഴിഞ്ഞദിവസം ഝാര്‍ഖണ്ഡിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുൽ ​ഗാനധിയുടെ പ്രതികരണം. അതേസമയം പുതിയ മുഖ്യമന്ത്രി ചംപായ് സോറനും വേദിയിലുണ്ടായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളും പണവും ഉപയോഗിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമിച്ചതെന്നും എന്നാല്‍, രാഹുല്‍ ഗാന്ധിയോ താനോ കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും ചംപായ് സോറന്‍ പറഞ്ഞു.

അതേസമയം, രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം എന്ന ആവശ്യമാണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ടുവെക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ജോലിലഭിക്കുക എന്നത് യുവാക്കള്‍ക്ക് സ്വപ്നം മാത്രമാകുന്നുവെന്നും 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്നും രാഹുല്‍ തുറന്നടിച്ചു. ചെറുകിടവ്യവസായത്തെ തകര്‍ക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *