ജമ്മു കശ്മീർ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 32,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ ഇപ്പോൾ വികസനത്തിന്റെ കാലമാണെന്നും പറഞ്ഞു. കുടുംബാധിപത്യമാണ് ജമ്മു കശ്മീരിൽ വികസനം പിന്നിലാക്കിയത്. കോൺഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി അദ്ദേഹം തന്റെ സർക്കാർ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയെന്നും പറഞ്ഞു. റെയിൽ റോഡ് ഗതാഗത്തിൽ വലിയ പദ്ധതികൾ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ 32000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ജമ്മുവില്‍ നിർമാണം പൂർത്തിയായ എയിംസ്, ഐ.ഐ.എം, ഐ.ഐ.ടി ക്യാമ്പസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീരില്‍ സർക്കാര്‍ ഉദ്യോഗസ്ഥരായി നിയമനം കിട്ടിയ 1500 പേര്‍ക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി. 

Leave a Reply

Your email address will not be published. Required fields are marked *