ജമ്മു-കശ്മീരിലെ കത്വവയിൽ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു.
ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
രാജ്ഭാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീർ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ മേഖലയിൽ കഴിഞ്ഞ നാലുദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു.