കർണാടക തെരഞ്ഞെടുപ്പ്; ജയനഗറിൽ നടന്ന റീ കൗണ്ടിങ്ങിൽ 16 വോട്ടിന് ബിജെപിക്ക് വിജയം

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയനഗറിൽ നടന്ന റീ കൗണ്ടിങ്ങിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർത്ഥി സി കെ രാമമൂർത്തിക്കാണ് റീകൗണ്ടിങ്ങിൽ വിജയം ലഭിച്ചത്. 16 വോട്ടിനാണ് ഇയാൾ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 

തെരഞ്ഞെടുപ്പ് തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയിൽ കൈവശമുണ്ടായിരുന്ന ഏകസംസ്ഥാനവും ബിജെപിയെ കൈവിട്ടു. ഇതോടെ ബിജെപി ദക്ഷിണേന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത പാർട്ടിയായി. കർണാടക തെരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെയാണ് ബിജെപി സമീപിച്ചത്. സംസ്ഥാനം നിലനിർത്താനായി നരേന്ദ്രമോദിയും അമിത് ഷായും രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ, ഫലം വന്നപ്പോൾ വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങി. 2018ലെ പ്രകടനം പോലും കാഴ്ചവെക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *