കുംഭമേള കൊടിയിറങ്ങി; 66 കോടി പേർ പങ്കെടുത്തുവെന്ന് യുപി സർക്കാർ: വിമർശനവുമായി അഖിലേഷ് യാദവ്

കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു.

അതേ സമയം കുംഭമേളക്കെതിരെ വിമർശനം തുടർന്ന് അഖിലേഷ് യാദവ് രംഗത്ത്. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചത് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടെന്നും യഥാർത്ഥ മരണ കണക്ക് എവിടെയെന്നും എസ്പി അധ്യക്ഷന്റെ പ്രതികരണം. 

Leave a Reply

Your email address will not be published. Required fields are marked *