ഓൺലൈനിൽ പരിചയപ്പെട്ടു; അടുത്തബന്ധം മുതലെടുത്ത് വീട്ടമ്മയിൽനിന്നു യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ

ഓൺലൈൻ പ്രണയക്കെണിയിലൂടെ ബംഗളൂരു സ്വദേശിനിക്കു നഷ്ടമായത് ലക്ഷങ്ങൾ. യുവതിക്കു താനുമായുള്ള ബന്ധത്തെക്കുറിച്ചു ഭർത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഏഴു ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയത്.

വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ യുവതി ജനുവരിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇയാളുമായി പരിചയത്തിലാകുന്നത്. ക്രമേണ സൗഹൃദം വളർന്നു. പരസ്പരം ഇവർ മെസേജ് ചെയ്യാനും വീഡിയോ കോൾ ഉൾപ്പെടെ വിളിക്കാനും തുടങ്ങി. ഭർത്താവില്ലാത്ത സമയത്ത് ഇയാൾ വീട്ടിലേക്കു വരാനും തുടങ്ങി. ഈ അടുപ്പം മുതലെടുത്ത് അയാൾ യുവതിയിൽനിന്നു പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു.

ഏഴു ലക്ഷത്തിലേറെ രൂപയും മൂന്ന് നെക്ലേസ്, ലോക്കറ്റ്, ആറ് വളകൾ എന്നിവയാണ് ഇയാൾ യുവതിയിൽനിന്നു വാങ്ങിയത്. കുറച്ചുനാളുകൾക്കു ശേഷം യുവതി പണം തിരികെ ചോദിച്ചു. എന്നാൽ, യുവാവ് സമയം നീട്ടി ചോദിക്കുകയായിരുന്നു. കുറച്ചു ദിവസത്തിനു വീട്ടിലെത്തിയ പ്രതിയെ യുവതി തിരസ്‌കരിച്ചു. തുടർന്ന് അവരെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

പിന്നീട്, ഒരു ലക്ഷം രൂപ കൂടി തരണമെന്നും അല്ലെങ്കിൽ വഴിവിട്ട ബന്ധത്തെക്കുറിച്ച് ഭർത്താവിനെ അറിയിക്കുമെന്നും പ്രതി ഭീഷണി മുഴക്കി. ഇതേത്തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *