തമിഴകത്തെ അണ്ണാ ഡിഎംകെ അധികാര തർക്കത്തിൽ വീണ്ടും സുപ്രധാന നീക്കം. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾ വീണ്ടും പ്രാബല്യത്തിലായി. ഇപിഎസ് വീണ്ടും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി. ഇരട്ട നേതൃത്വം റദ്ദാക്കിയ ജനറൽ കൗൺസിൽ തീരുമാനവും വീണ്ടും നിലവിൽ വന്നു.