ഇന്ത്യ ചൈന സംഘ‌ർഷം: പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമായേക്കും

ഇന്ത്യ ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. വിഷയം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നൽകി.ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താൻ നീക്കം ഉണ്ടായേക്കും.

തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശം ചൈന അനുകൂലമാണെന്നാണ് ബിജെപി ആരോപണം 

Leave a Reply

Your email address will not be published. Required fields are marked *