ഇന്ത്യൻ ഗവേഷക വിദ്യാർഥി യു.കെയിൽ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തിൽ ഇന്ത്യൻ ഗവേഷകവിദ്യാർഥിനിയ്ക്ക് യു.കെയിൽ ദാരുണാന്ത്യം. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി വിദ്യാർഥി ചൈസ്ത കൊച്ചാർ (33) ആണ് മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളിൽ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം.

നേരത്തെ നിതി ആയോഗിൽ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുൻ സി.ഇ.ഒ. അമിതാഭ് കാന്ത് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. ‘ചൈസ്ത കൊച്ചാർ നിതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റിൽ എനിക്കൊപ്പം പ്രവർത്തിച്ചിരുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനിൽ സൈക്കിൾസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. അതിസമർഥയും ധൈര്യവതിയും ഊർജസ്വലയുമായിരുന്നു ചൈസ്ത. വളരെ നേരത്തേ യാത്രയായി. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’, അമിതാഭ് കാന്ത് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *