ഇനി ക്രിക്കറ്റ് ആരവം;ഐ പി എല്ലിന് ഇന്ന് തുടക്കം

ആദ്യ മത്സരത്തിൽ ആർസിബി -കെകെആർ പോരാട്ടം

ഐ പി എൽ പതിനെട്ടാം സീസണിന് ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ
തുടക്കമാകും. 10 ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ ദിനമായ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

ഇത്തവണ അജിങ്ക്യ രഹാനെയാണ് കൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത്. രജത്ത് പട്ടീദാറാണ് ആർസിബിയുടെ ക്യാപ്റ്റൻ.ഇരു ടീമുകളും തമ്മിൽ 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 മൽസരങ്ങളിൽ ജയിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സിന് 14 മൽസരങ്ങളിൽ മാത്രമാണ് വിജയം കണ്ടത്. ടി20 ഇന്റർനാഷണലിൽ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ആരാധകർ ഇന്ന് ഉറ്റുനോക്കുന്നത്.

ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും, ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ടോസ് നടക്കും.
ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കൊൽക്കത്തയിൽ ഇന്ന് ഓറഞ്ച് അലർട്ട് ഉണ്ട്. കളി മഴയെടുക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

്.

Leave a Reply

Your email address will not be published. Required fields are marked *